എൻ്റെ കുട്ടിക്കാലത്തിൻറെ ഭൂരിഭാഗവും ഞാൻ ചിലവഴിച്ചത് കുന്നംകുളത്തായിരുന്നു. ഞങ്ങൾ കൽദായ സുറിയാനികളാണെങ്കിലും അന്ന് കുന്നംകുളത്തു കൽദായ പള്ളികളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഒരു അവിയൽ പരുവത്തിലായിരുന്നു ഞങ്ങളുടെ ആചാരാനുഷ്ടാനങ്ങൾ . എന്നിരുന്നാലും മനസ് കൊണ്ട് ഒരുപാട് ആസ്വദിച്ച കാലഘട്ടങ്ങളിൽ ഒന്നായിരുന്നു അത്.
കൽദായ പള്ളികളൊന്നും ഇല്ലാതിരുന്നതു കൊണ്ട് ഞായറാഴ്ച കുർബാന കണ്ടിരുന്നത് കത്തോലിക്ക പള്ളിയിലായിരുന്നു. എൻ്റെ മമ്മി വിവാഹത്തിന് മുൻപ് ഒരു കത്തോലിക്കാ സഭക്കാരിയായിരുന്നു എന്നത് തന്നെ കാരണം . വീട്ടിൽ കൽദായ പ്രാർത്ഥന ചൊല്ലും. പിന്നെ നാട്ടുക്കാരോടും ബന്ധുക്കളോടും ഒപ്പം കെങ്കേമമായി ഗീവർഗീസ് പുണ്ണ്യാളൻറെ അടുപ്പുട്ടി ഓർത്തോഡോക്സ് പള്ളിപെരുന്നാളും തിമിർത്താഘോഷിക്കും.
പെരുന്നാളിന് പുണ്യാളൻറെ രൂപമേന്തി നല്ല തലയെടുപ്പുള്ള കൊമ്പൻ പള്ളിക്കു മുൻപിൽ വന്നു തൊഴും.ഒപ്പം ബാൻഡ് മേളവും, പഞ്ചവാദ്യവും പിന്നെ ഞങ്ങൾ നാട്ടുകാരുടെ ആനകമ്പവും. അതൊരു കാണേണ്ട കാഴ്ച തന്നെ ആണ്.
ഇങ്ങനെ ഉള്ള പെരുന്നാളാഘോഷങ്ങളിൽ കൂടിയാണ് ആദ്യമായി ഈ പുണ്യാളൻ എൻ്റെ രാത്രിയിലെ പ്രാർത്ഥനകളിലേക്കു കടന്നു വന്നത് . പിന്നീട് അപ്പാപ്പനും അമ്മാമയും പറഞ്ഞു തന്നിരുന്ന കഥകളിൽ കൂടെ ആ ബന്ധം ഞാനങ്ങു ഊട്ടി ഉറപ്പിച്ചു.
പക്ഷെ എന്നെക്കാളും പുണ്യാളനുമായി ബന്ധം സ്ഥാപിച്ച വേറെ ഒരാളുണ്ടായിരുന്നു. – എൻ്റെ മമ്മി. അന്ന് അവിടങ്ങളിൽ വീട്ടിൽ ഇഴജന്തുക്കളെ പ്രത്യേകിച്ചു പാമ്പിനെ കണ്ടാൽ പുണ്യാളന് വഴിപാടായി പള്ളിയിലേക്ക് മുട്ട കൊടുക്കും. പാമ്പുശല്യം അകറ്റുന്നതിന് വേണ്ടിയിട്ടായിരുന്നു അത്.
തീ തുപ്പുന്ന നീണ്ട ദംഷ്ട്രകളുമുള്ള സര്പ്പത്തിൻറെ രൂപത്തിൽ വന്ന സാത്താനെ കുതിരപ്പുറത്തു വന്നു കുന്തം കൊണ്ട് കുത്തി മലർത്തിയ പുണ്യാളനല്ലേ. എൻ്റെ ഓർമ്മ ശരിയാണെങ്കിൽ ഈ ഉദ്ദിഷ്ട കാര്യത്തിനായി ഏറ്റവും കൂടുതൽ മുട്ടകൾ വഴിപാടായി കൊടുത്തത് എൻ്റെ മമ്മിയായിരിക്കും.
കഥകൾ തുടങ്ങുന്നത് ഇങ്ങനെ
ഈ പറയാൻ പോകുന്ന കഥ പല പ്രാവശ്യമായി ഡാഡി പറഞ്ഞു കേട്ടിട്ടുള്ളതാണ്.
കുന്നംകുളത്തു ഡാഡി തൻ്റെ കട തുടങ്ങിയ കാലം. എനിക്ക് ഒരു രണ്ടോ മൂന്നോ വയസ്സ് കാണും.തൃശ്ശൂരിൽ നിന്നും മമ്മിയെയും എന്നെയും കൂട്ടി കുന്നംകുളത്തു വന്നു ഒരു വാടക വീട്ടിൽ താമസം ആരംഭിച്ചു. തനിച്ചുള്ള ഒരു വീടായിരുന്നില്ല അത് മറിച്ച് ഒരു ചെറിയ കെട്ടിടത്തിൽ രണ്ടു വാതിലുകളോട് കൂടിയ രണ്ടു ചെറിയ വീടുകൾ. ഒരു വശത്തു ഞങ്ങളും മറു വശത്തു വീടിൻ്റെ ഉടമസ്ഥരായ പപ്പായും മമ്മിയും താമസിച്ചിരുന്നു. അവരുടെ ഏക മകൾ ഗ്ലോറി ആൻറി അവരെ അങ്ങനെ വിളിച്ചിരുന്നത് കൊണ്ട് ഞങ്ങൾ മൂവരും അവരെ അങ്ങനെ തന്നെ വിളിച്ചു പൊന്നു.
എന്നും ജോലി കഴിഞ്ഞു ഡാഡി കടയിൽ നിന്ന് വരുന്ന സമയത്തിന് കുറച്ചു മുൻപായി മമ്മി തൊട്ടപ്പുറത്തുള്ള കാർ ഷേഡിന്റെ ഗേറ്റ് തുറന്നിടും. കാർ ഷെഡ് എന്നൊന്നും പറയാൻ പറ്റില്ല ഒരു കുഞ്ഞു പാർക്കിംഗ് ഏരിയ.
.
അങ്ങനെ ഒരു ദിവസം പതിവ് പോലെ മമ്മി ഗേറ്റ് തുറക്കാനായി ഇറങ്ങാൻ തുടങ്ങുകയായിരുന്നു അപ്പോൾ ഉമ്മറത്തിരുന്നിരുന്ന പപ്പാ വിളിച്ചു പറഞ്ഞു ” മോളെ ഇറങ്ങാൻ വരട്ടെ. എന്തോ പന്തികേടുണ്ട്. കണ്ടില്ലേ ആ പൂച്ച കുറെ നേരമായി ചവിട്ടുപ്പടിയിലേക്കു തന്നെ കണ്ണും നട്ടിരിക്കുന്നു. നീ പോയി ഒരു ടോർച്ച് എടുത്തോണ്ട് വാ.”
കേട്ട പാതി കേൾക്കാത്ത പാതി മമ്മി ഓടിപോയി ഒരു ടോർച്ചുമായി വന്നു. പടിക്കലേക്കു ടോർച്ച് അടിച്ചു നോക്കിയപ്പോൾ ദാ ഇരിക്കുന്നു …ഇങ്ങനെ പത്തിയും വിടർത്തിയോണ്ട് ഒരുത്തൻ .
അന്ന് വീടിൻ്റെ മുറ്റത്തു നിന്നാൽ റോഡിനു ഇരുവശമുള്ള വീടുകൾ കാണാം. സന്ധ്യാസമയത്തു എല്ലാവരും വീടിൻ്റെ ഉമ്മറത്തു സൊറ പറഞ്ഞിരിക്കുന്നുണ്ടാകും. കാര്യമറിഞ്ഞതും ദേ …എല്ലാവരും ഞങ്ങടെ വീട്ടുമുറ്റത്ത്….പിന്നെ അവൻ്റെ കാര്യം പറയണോ ? എന്നിട്ടു മമ്മിയോടായി പറഞ്ഞു
” മോളെ …വൈകിക്കേണ്ട പുണ്യാളന് എത്രയും പെട്ടെന്ന് ഒരു വഴിപാട് കൊടുക്ക്. അങ്ങനെ തുടങ്ങിയതാണ് അവർ തമ്മിലുള്ള ബന്ധം.
കുറച്ചു വർഷങ്ങൾ കഴിഞ്ഞു ഞങ്ങൾ തൊട്ടപ്പുറത്തുള്ള ഒരു വിശാലമായ പറമ്പിൽ കുറച്ചു സ്ഥലം വാങ്ങിച്ചു ഒരു വീട് പണിഞ്ഞു . കക്കൂസിനു കുഴിയെടുത്തിട്ടിട്ടുണ്ടായിരുന്നു. എൻ്റെ അപ്പാപ്പനും അനുജനായ പൊറിഞ്ചു പാപ്പനും പണിയുന്ന വീട് ഒന്ന് ചുറ്റി കറങ്ങി കാണുകയായിരുന്നു. കക്കൂസ് കുഴിയുടെ അടുത്തെത്തിയപ്പോൾ ഒന്ന് എത്തി നോക്കിയതേ ഉള്ളൂ. ദേ അവിടെയും കിടക്കുന്നു പത്തിവിടർത്തികൊണ്ടു ഒരുത്തൻ.
ബഹളം കേട്ട് ഓടി എത്തിയ മമ്മി യാതൊരു പതർച്ചയും കൂടാതെ പറഞ്ഞു ” പുണ്യാളന് മുട്ട കൊടുത്തേക്കാം.”
ഇത് കൊണ്ടൊന്നും അവസാനിച്ചില്ല.
ഒരിക്കൽ നിരഗർഭിണിയായിരുന്ന മമ്മി ഡോക്ടറെ കാണാൻ പോകുന്നതിനായി ഡാഡിയെ കാത്തു ഇരിക്കുകയായിരുന്നു. കുറച്ചു ക്ഷീണം തോന്നിയപ്പോൾ മുറിയിൽ പോയൊന്നു മയങ്ങി. കുറച്ചു കഴിഞ്ഞു പതിയെ കണ്ണ് തുറന്നപ്പോൾ ദേ തലയ്ക്കൽ കട്ടിലിൻറെ കാലിൽ ഒരുത്തൻ ഇങ്ങനെ പത്തിയും വിടർത്തിക്കൊണ്ട് …
എന്തുക്കൊണ്ടോ അപ്പോൾ കക്ഷി കരഞ്ഞു ബഹളം കൂട്ടിയില്ല . ഒട്ടും ശബ്ദവും അനക്കവും ഇല്ലാതെ പതുക്കെ എണീറ്റ് നടന്നു ..കുറച്ചകലം ചെന്നതും കരഞ്ഞു വിളിച്ചോണ്ട് അപ്പുറത്തെ വീട്ടിലേക്കോടി. അവിടെ അടയ്ക്ക വെട്ടാൻ വന്ന ചേട്ടത്തിമാർ കാര്യം അറിഞ്ഞതും കയ്യിലെ കത്തികളും കൊണ്ട് ഞങ്ങളുടെ മുറിയിലേക്ക് ഓടി. അവൻ്റെ കാര്യം അവർ പെട്ടെന്ന് തന്നെ ഒരു തീരുമാനമാക്കി.
ആ വിശാലമായ പറമ്പിൽ ഞങ്ങടെ വീടും, ആ പറമ്പിൻറെ ഉടമസ്ഥൻറെ വീടും കൂടാതെ ഒരു ചായപ്പുരയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തൊട്ടാവാടി മുതൽ മുടി വളരുന്നതിനായി ഞങ്ങൾ കുട്ടികൾ തലയിൽ ചൂടി നടന്നിരുന്ന സീതാർപ്പുല്ല് വരെ ഉണ്ടായിരുന്നു ആ പറമ്പിൽ. കൂടാതെ ഞങ്ങൾക്ക് ചെറിയൊരു പൂന്തോട്ടവും ഉണ്ടായിരുന്നു. റോസാപ്പൂ, ചക്കമുല്ല , പൂച്ചവാല്, ചൂളമരം, അരണമരം …എല്ലാം ആ പൂന്തോട്ടത്തിൽ ഇങ്ങനെ തിങ്ങിനിറഞ്ഞു നിന്നിരുന്നു.
അത് കൊണ്ടാണോ എന്നറിയില്ല ഒരു ചേനത്തണ്ടൻ ഞങ്ങടെ മുറ്റത്തെ നിത്യസന്ദർശകൻ ആയിരുന്നു. അവനു വേണ്ടിയും മുട്ട കൊടുക്കുമായിരുന്നു.
അവധി ദിവസങ്ങളിൽ ഞാൻ കളിക്കാൻ പോകാതെ വീട്ടിൽ ഇരിക്കുന്ന സമയത്തു ചിലപ്പോൾ മമ്മി അടുക്കളയിൽ നിന്ന് വിളിച്ചു പറയുന്നത് കേൾക്കാം ” ഷാലറ്റേ…വേഗം പോയി ആ മുന്നിലെ ജനാല അടച്ചിടൂ..അവനെത്തിയിട്ടുണ്ട്.
മമ്മി ഇതൊക്കെ എങ്ങനെ മനസിലാക്കിയിരുന്നു എന്ന് എനിക്കിപ്പോഴും ഒരുപിടിയുമില്ല . ചോദിച്ചാൽ ഒരു ചെറുപുഞ്ചിരി മാത്രം.
അഞ്ചു വർഷമേ ഞങ്ങൾ ആ വീട്ടിൽ താമസിച്ചുള്ളൂ. അതിനു ശേഷം തൃശ്ശൂർ ടൗണിൽ സ്ഥലം വാങ്ങിച്ചു വേറെ ഒരു വീട് വെച്ചു. സ്വന്തം അപ്പൻറെയും അമ്മയുടെയും അടുത്ത് താമസിക്കുന്നതിനായിട്ടാണ് കുന്നംകുളത്തെ വീട് വിട്ടതെന്ന് ഡാഡി പറയുന്നുണ്ടെങ്കിലും മുട്ട കൊടുത്തു മതിയായിട്ടാണോ എന്നൊരു സംശയം എനിക്കില്ലാതില്ല. എന്നിരുന്നാലും തക്ക സമയത്തു മമ്മിയുടെ സഹായത്തിനായി പുണ്യാളൻ ആളുകളെ അയച്ചിരുന്നു എന്ന് തന്നെയാണ് ഞാൻ ഇപ്പോഴും കരുതുന്നത്.
എന്തൊക്കെയാണെങ്കിലും ഇന്നും മമ്മിക്ക് എന്നെ പോലെ തന്നെ ആ വീടും പരിസരവും ഒത്തിരി ഇഷ്ടമായിരുന്നു.
പിൻകുറിപ്പ് : മറ്റു പല കഥകളും സ്ഥലപരിമിതി മൂലം പറയാതെ വിടുന്നു.
- ഷാലറ്റ് ജിമ്മി

No comments:
Post a Comment